കൂടുതല്‍ പേര്‍ തൃണമൂല്‍ വിടും
കൊല്‍ക്കൊത്ത: അജിത് പാഞ്ചയുടെ പിന്നാലെ കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന് സൂചന.
തന്നോടൊപ്പം കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് പാഞ്ച മെയ് ആറ് ഞായറാഴ്ച പ്രധാനമന്ത്രി വാജ്പേയിയെ അറിയിച്ചിട്ടുണ്ട്. എന്തായാലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മമതയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ പാഞ്ചയ്ക്കെതിരെ അച്ചടക്കനടപടിയുണ്ടായേക്കും.
മെയ് 10 വ്യാഴാഴ്ച ബംഗാള്‍ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടാല്‍ കൂടുതല്‍ പേര്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്ന് ഒരു തൃണമൂല്‍ നേതാവ് പറഞ്ഞു. അധികാരമുള്ളതിനാല്‍ ബിജെപിയിലേക്ക് ഒഴുക്ക് കൂടുമെന്നും കരുതപ്പെടുന്നു.
എന്‍ഡിഎയിലേക്ക് തിരിച്ചുപോകണമെന്നാണ് ഭൂരിപക്ഷം തൃണമൂല്‍ നേതാക്കളുടെയും അഭിപ്രായമെന്നാണ് സൂചന. തന്നോടൊപ്പം മറ്റ് ചില എംപിമാരുമുണ്ടെന്ന് അജിത് പാഞ്ച പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ രാജ്യസഭാംഗം ജയന്താ ഭട്ടാചാര്യയും പാര്‍ട്ടി എന്‍ഡിഎയില്‍ തിരിച്ചു ചെല്ലണമെന്ന അഭിപ്രായക്കാരനാണ്.












Click it and Unblock the Notifications