സര്‍വേകള്‍ വിശ്വാസ്യകരം: അര്‍ജുന്‍സിംഹ്
കോഴിക്കോട്: പരാജയഭീതി മൂലമാണ് യുഡിഎഫിന് അനുകൂലമായ അഭിപ്രായവോട്ടെടുപ്പുകള്‍ എല്‍ഡിഎഫ് നിരാകരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം അര്‍ജുന്‍സിംഹ് പറഞ്ഞു.
സര്‍വേകള്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ സ്വീകരിച്ചുചെയ്യുന്നതാണ്. അവക്ക് വിശ്വസനീയതയുണ്ട്. അവയെ കണ്ണടച്ച് എതിര്‍ക്കുന്നത് ശരിയല്ല. അര്‍ജുന്‍സിംഹ് പറഞ്ഞു. മെയ് ഏഴ് തിങ്കളാഴ്ച കോഴിക്കോട് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ യുഡിഎഫ് ശക്തമായ നിലയിലാണ്. ഗ്രൂപ്പ് പോരൊന്നും കോണ്‍ഗ്രസിനെ ഇപ്പോള്‍ അലട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications