Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനും കോണ്‍ഗ്രസിനും കപടമതേതരവാദം

തിരുവനന്തപുരം: സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കപട മതേതരവാദം ജനങ്ങളെ പറ്റിക്കാനാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ഇവരുടെ മതേതരവാദം അപകടകരമാണ്. സിപിഎം ഐഎന്‍എല്ലുമായും കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, പിഡിപി പാര്‍ട്ടികളുമായും കൂട്ടുകൂടുന്നത് ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ് ട്രസ്റ് മെയ് ഏഴ് തിങ്കളാഴ്ച സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യനായിഡു.

കമ്യൂണിസത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് കേരളത്തില്‍ കാണുന്നത്. കോണ്‍ഗ്രസിനോ സിപിഎമ്മിനോ ജനങ്ങളോട് പ്രതിബദ്ധതയില്ല. അവര്‍ക്ക് ഇവരുടെ പ്രശ്നങ്ങളില്‍ ആത്മാര്‍ഥതയോ സത്യസന്ധതയോ ഇല്ല. അധികാരത്തില്‍ എത്താനായി വര്‍ഗീയ കക്ഷികളുമായും അഴിമതിക്കാരുമായും ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലും ബംഗാളിലും ഇവര്‍ വര്‍ീയകക്ഷികളെയും അഴിമതിക്കാരെയും എതിരിടുമ്പോള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

നിയമസഭയില്‍ ബിജെപി പ്രതിനിധിയുണ്ടാകും

കേരളത്തില്‍ എന്‍ഡിഎക്കുള്ളിലെ കക്ഷികളുമായി മാത്രമേ ബിജെപിക്ക് ബന്ധമുള്ളൂ. മറിച്ചുള്ള ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. മാധ്യമങ്ങളും കോണ്‍ഗ്രസും സിപിഎമ്മും മാത്രമേ അതേകുറിച്ചു പറയുന്നുള്ളൂ. ഇവിടെ ബിജെപി ഒറ്റക്കാണ് മത്സരിക്കുന്നത്. ഇത്തവണ സഭയില്‍ ബിജെപി പ്രതിനിധി ഉണ്ടാവും. ഈ തിരഞ്ഞെടുപ്പോടെ ബിജെപി കേരളത്തില്‍ മൂന്നാം ശക്തിയായി ഉയര്‍ന്നുവരുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലംപതിക്കും. ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത 10 മണ്ഡലങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പ്രാദേശിക ഘടകങ്ങള്‍ തീരുമാനിക്കും. ചില പ്രമുഖ നേതാക്കള്‍ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് അവരുമായി സഖ്യമുള്ളതുകൊണ്ടല്ല. മറിച്ച് പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതുകൊണ്ടാണെന്ന് നായിഡു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+