Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിഹ്നം മറന്നാല്‍ വോട്ടര്‍മാര്‍ വലയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാനപ്പെട്ട പല സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാര്‍ ഭീഷണി ഉയര്‍ത്തുന്നു. തങ്ങളുടെ പേരുമായി സാമ്യമുള്ള പേരുകാരായ സ്വതന്ത്രന്മാര്‍ ഇവരുടെ വോട്ടുകള്‍ ചോര്‍ത്തിയേക്കുമെന്നാണ് ഭയം.

ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത് . ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. വി. രാഘവനൊപ്പം സ്വതന്ത്രരായി മത്സരിക്കുവാന്‍ എ. വി. രാഘവനും പി. കെ. രാഘവനും എം. സി. രാഘവനുമുണ്ട്. ഇത് കുറച്ചൊന്നുമല്ല രാഘവന് തലവേദനയുണ്ടാക്കിയിരിക്കുന്നത്. തന്റെ ചിഹ്നമായ വിമാനത്തിന് കഴിയുന്നത്ര പ്രചരണം നല്‍കാനാണ് രാഘവനിപ്പോള്‍ ശ്രമിക്കുന്നത്. ഇവിടെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിന് ഭീഷണിയായി ആന്റണി എന്ന ഒരു അപരന്‍ മാത്രമേയുള്ളു.

ആന്റണിക്കെതിരെ സ്വതന്ത്രനായി മറ്റൊരു ആന്റണിയുണ്ട്. നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി. എ. കുര്യനെതിരെ സി. എ. കുര്യന്‍ എന്നു തന്നെ പേരുള്ള ഒരാള്‍ പീരുമേട്ടില്‍ മത്സരിക്കുന്നുണ്ട്. ചിഹ്നമില്ലാത്ത സ്ഥിതി ആലോചിക്കാനേ വയ്യ എന്നാണ് ഇതിനെ പറ്റി അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന സിപിഐയുടെ കുര്യന്‍ പറഞ്ഞത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലോട് രവിക്ക് ഭീഷണിയുയര്‍ത്തുന്നത് വാഴോട് രവിയെന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. എല്‍ഡിഎഫിന്റെ അബ്ദുള്‍ റഹിമാനെതിരെ മറ്റൊരു അബ്ദുള്‍ റഹിമാന്‍ സ്വതന്ത്രനായി നില്‍ക്കുന്നു.

മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. വി. തോമസിനെതിരെ മറ്റൊരു കെ. വി. തോമസ് മത്സരിക്കുന്നു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്യന്‍ പോളിന് ഭീഷണിയാകുന്നത് സെബാസ്റ്യന്‍ സേവ്യര്‍ എന്ന സ്വതന്ത്രനാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ടി. കുഞ്ഞുമുഹമ്മദിനെതിരെ പി. കുഞ്ഞുമുഹമ്മദ് എന്ന സ്വതന്ത്രന്‍ രംഗത്തുണ്ട്.

അച്യുതന്മാരുടെ കളിയാണ്. കോണ്‍ഗ്രസിലെ കെ. അച്യുതനെതിരെ കെ. അച്യുതനും സി. അച്യുതനും രംഗത്തുണ്ട്. ഇവിടെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. കൃഷ്ണന്‍കുട്ടിക്കുമുണ്ട് പേരിന്റെ പ്രശ്നം. എ.കൃഷ്ണന്‍കുട്ടിയും കൃഷ്ണന്‍കുട്ടിയുമാണ് ഔദ്യോഗികകൃഷ്ണന്‍കുട്ടിക്ക് പ്രശ്നമായിരിക്കുന്നത്.

സതീശന്‍ പാച്ചേനിക്കും പി. വിശ്വനും അപരന്മാര്‍ വിനയായിട്ടുണ്ട്.

ടി. എം. ജേക്കബിനെതിരെ എം. ടി. ജേക്കബ് എന്ന സ്വതന്ത്രന്‍ രംഗത്തുണ്ട്. ഇവിടെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗോപി കോട്ടമുറിക്കലിനെതിരെ ഗോപി കാട്ടാമ്പറമ്പിലും ഗോപി കുന്നൈപ്പറമ്പിലും രംഗത്തുണ്ട്.

ഇരുമുന്നണികളിലും പെട്ട പ്രധാന സ്ഥാനാര്‍ത്ഥികള്‍ ഒരേ പേരില്‍ ഏറ്റുമുട്ടിയ സംഭവവും കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സിപിഎമ്മിന്റെ എ. വിജയരാഘവനും കോണ്‍ഗ്രസിന്റെ വി. എസ്. വിജയരാഘവനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എ. വിജയരാഘവനായിരുന്നു വിജയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+