തിരുവനന്തപുരത്ത് പെരുമഴ
തിരുവനന്തപുരത്ത് പെരുമഴതിരുവനന്തപുരം: മെയ് ഏഴ് തിങ്കളാഴ്ച തിരുവനന്തപുരത്തുണ്ടായ കനത്തമഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.ഞായറാഴ്ച രാത്രി പെയ്തു തുടങ്ങിയ മഴ തിങ്കളാഴ്ച രാവിലെ ശക്തിപ്പെടുകയായിരുന്നു.
മഴ കനത്തപ്പോള്‍ തമ്പാനൂര്‍, കിഴക്കേക്കോട്ട , പഴവങ്ങാടി തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം പൊങ്ങി. ഗതാഗത തടസവും ഉണ്ടായി. മഴ തീര്‍ന്ന ശേഷവും മണിക്കൂറുകള്‍ കഴിഞ്ഞാണ് ഗതാഗതം സാധാരണ നിലയിലായത്. ശക്തമായ ഇടിയും മിന്നലും ജനങ്ങളില്‍ ആശങ്ക പരത്തുകയും ചെയ്തു.
നഗരത്തിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഭാഗങ്ങളില്‍ കൃഷിനാശം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മഴ മൂലം തിരുവനന്തപുരം സെന്‍ട്രല്‍സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി എ ബി വാജ്പേയി പങ്കെടുക്കേണ്ട പരിപാടിക്ക് തടസമുണ്ടാകുമെന്ന് ആശങ്കയുണ്ടായെങ്കിലും ഉച്ചയോടെ മഴ ശമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികളും ഇതോടെ ആശ്വാസത്തിലായി.
മെയ് എട്ട് ചൊവാഴ്ച വരെ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications