തെഹല്‍കാ ഇടപാട് മന:പൂര്‍വം സൃഷ്ടിച്ചത്
തിരുവനന്തപുരം: തെഹല്‍കാ ഇടപാടുകള്‍ രാജ്യസുരക്ഷയെ അപായപ്പെടുത്താനായി മന:പൂര്‍വം സൃഷ്ടിച്ചെടുത്തതാണെന്ന് വാജ്പേയി പറഞ്ഞു. വിധ്വംസക ശക്തികളുടെ ഗൂഢനീക്കങ്ങളുടെ ഫലമാണ് കോഴവിവാദമെന്ന് തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ വധശ്രമം തെളിയിക്കുന്നുവെന്നും വാജ്പേയി ചൂണ്ടിക്കാട്ടി.
തെഹല്‍കാ ഡോട്ട് കോം പുറത്തു കൊണ്ടുവന്ന വസ്തുതകളുടെ പേരില്‍ കുറേപേര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇനിയും നടപടി സ്വീകരിക്കും- - അദ്ദേഹം പറഞ്ഞു.
ഇത് രാജ്യത്തെ മൊത്തം ബാധിക്കുന്ന പ്രശ്നമായാണ് കാണേണ്ടത്. അതു കൊണ്ട് എല്ലാവരുമായി കൂടിയാലോചിച്ച് മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പക്ഷേ, അതിന്റേ പേരില്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പരസ്പരം മത്സരിക്കുകയാണെന്നും ദേശീയതലത്തില്‍ അവര്‍ സര്‍ക്കാരിനെതിരേ കൈകോര്‍ക്കുകയാണെന്നും വാജ്പേയി കുറ്റപ്പെടുത്തി.












Click it and Unblock the Notifications