പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി വാജ്പേയി ഏപ്രില്‍ ഏഴ് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും.
വൈകുന്നേരം നാല് മണിക്കാണ് സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ പ്രസംഗിക്കാനായി വാജ്പേയിയെത്തുന്നത്. പ്രത്യേകവിമാനത്തിലെത്തുന്ന അദ്ദേഹം 5.30ന് ചെന്നൈയിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയായതിനു ശേഷം സംസ്ഥാനത്ത് ബിജെപി പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വാജ്പേയിയെത്തുന്നത് ആദ്യമായാണ്.
ബിജെപി അഖിലേന്ത്യാ ട്രഷറര്‍ ഡി.പി.ഗോയല്‍, കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ എന്നിവരും റാലിയില്‍ പങ്കെടുക്കും.












Click it and Unblock the Notifications