കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമര വിരിയാന്‍ സഹായം വേണ്ട: വാജ്പേയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളനിയമസഭയില്‍ ഇത്തവണ താമര വിരിയിക്കാന്‍ ബി ജെ പി യ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് പ്രധാനമന്ത്രി എ ബി വാജ്പേയി.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും സഹായമില്ലാതെ ബിജെപി ഇത്തവണ കേരളനിയമസഭയില്‍ ഒന്നിലേറെ സീറ്റുകള്‍ നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെയ് ഏഴ് തിങ്കളാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി തിരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വാജ്പേയി.

കശ്മീരിലും കന്യാകുമാരിയിലും ബിജെപി താമര വിരിയിച്ചു. ഇതിനിടയ്ക്കുള്ള കേരളത്തില്‍ മാത്രം എന്താണ് വിരിയാതിരിക്കുന്നത്. വിരിയും താമരയല്ല, താമരകള്‍ - വാജ്പേയി പറഞ്ഞു.

കേരളത്തില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. 2000ത്തില്‍ മാത്രം കേരളത്തില്‍ 561 രാഷ്ടീയ സംഘട്ടനങ്ങളുണ്ടായെന്ന് വാജ്പേയി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകവിരുദ്ധമല്ല

ലോകവ്യാപാരസംഘടനയുമായി കരാര്‍ ഒപ്പിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ആ കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ ഈ വ്യവസ്ഥകള്‍ ഇന്ത്യയെ ബാധിക്കാതിരിക്കാന്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചും മറ്റും കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും കര്‍ഷക വിരുദ്ധമാവില്ല.

ഒരു ലക്ഷ്യവുമില്ലാതെ ജനാധിപത്യമര്യാദ പുലര്‍ത്താതെയാണ് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നത്. സര്‍ക്കാരിനെ മറിച്ചിട്ടിട്ട് എന്തു ചെയ്യുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിപക്ഷത്തിനാവില്ലെന്ന് വാജ്പേയി കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രി ഒ. രാജഗോപാലാണ് വാജ്പേയിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ വാജ്പേയിയുടെ വരവു തന്നെ സംശയത്തിലായിരുന്നു. പ്രസംഗത്തിന്റെ തുടക്കത്തില്‍ വാജ്പേയി ഇത് സൂചിപ്പിക്കുകയും ചെയ്തു. സ്റേഡിയം നിറയെ വെള്ളമായിരിക്കുമെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ നിറയെ ജനങ്ങളാണെന്ന് വാജ്പേയി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X