വിജയകുമാറിനെതിരായ പോസ്ററുകള്‍ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന നിയമസഭാ സ്പീക്കര്‍ എം.വിജയകുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്ററുകളും പ്രസിദ്ധീകരണവും പൊലീസ് പിടിച്ചെടുത്തു.
വിജയകുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്ററുകള്‍ ഏപ്രില്‍ ഏഴ് ഞായറാഴ്ച രാത്രിയോടെയാണ് മണ്ഡലത്തിന്റെ പല ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വിജയകുമാറിനെ വിമര്‍ശിക്കുന്ന ഒരു പുസ്തകവും വിതരണം ചെയ്തിരുന്നു. ഇതില്‍ പ്രിന്ററുടെയോ പബ്ലിഷറുടെയോ പേരില്ല.
വിജയകുമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്ററുകളും പുസ്തകങ്ങളും പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് തനിക്കെതിരെ യുഡിഎഫ് നടത്തുന്ന പ്രചാരവേലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിജയകുമാര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു പുറമെ ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വിജയകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications