പട്ടികയില്‍ പേരില്ലെങ്കില്‍ വോട്ട് ചെയ്യാനാവില്ല
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടായാലും വോട്ട് ചെയ്യാനാവില്ലെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി.ജെ.തോമസ് അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചവരില്‍ മരിച്ചവരെയും താമസം മാറ്റിയവരെയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാനാവൂ. തിരിച്ചറിയല്‍ കാര്‍ഡുള്ളതുകൊണ്ട് മാത്രം വോട്ട് ചെയ്യാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications