ഇക്കുറി 2.16 കോടി വോട്ടര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി 2,16,42,362 വോട്ടര്‍മാര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരമുള്ള കണക്കാണിത്. വനിതാവോട്ടര്‍മാരാണ് ഇക്കുറിയും കൂടുതല്‍. 1,11,81,723 വനിതാവോട്ടര്‍മാരും 1,04, 60,639 പുരുഷവോട്ടര്‍മാരുമാണുള്ളത്.
കഴിഞ്ഞ തവണത്തേക്കാള്‍ അധികമാണ് ഇത്തവണ വോട്ടര്‍മാരുടെ എണ്ണം. 74,953 വോട്ടര്‍മാര്‍ ഇത്തവണ കൂടുതലുണ്ട്. കഴിഞ്ഞ തവണ 2,06,67,409 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്.
വോട്ടര്‍മാരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയാണ് ഇത്തവണയും മുന്നില്‍. ജില്ലയില്‍ 23,20,876 പേര്‍ക്ക് വോട്ടുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ്. 4,43,789 ആണ് വയനാട്ടിലെ വോട്ടര്‍മാരുടെ എണ്ണം. എറണാകുളം ജില്ല വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് പുരുഷവോട്ടര്‍മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാള്‍ കൂടുതല്‍.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി, അമ്പലപ്പുഴ, തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, നോര്‍ത്ത് വയനാട്, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, ഇരിക്കൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ പുരുഷവോട്ടര്‍മാരാണ് കൂടുതല്‍.
ഓരോ ജില്ലയിലെയും വോട്ടര്‍മാരുടെ എണ്ണം












Click it and Unblock the Notifications