ശ്രീലങ്കയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ വിവിധ സംഘട്ടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. എല്‍ടിടിഇയുടെ ആറ് വനിതാപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ജാഫ്നയിലെ കിലാലി മേഖലയില്‍ മെയ് ആറ് ഞായറാഴ്ച പട്ടാളക്കാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് വനിതാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. നാഗര്‍കോവിലിലും മുഹാമാലിയിലും പുലികളുടെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ രണ്ട് പട്ടാളക്കാരും കൊല്ലപ്പെട്ടു.
ശനിയാഴ്ച പുലികളുടെ നേതൃത്വത്തില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ നാല് പ്രത്യേക ദൗത്യസേനയിലെ കമാന്റോകള്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും രൂക്ഷമായ സംഘട്ടനങ്ങള്‍ നടക്കുകയാണ്.












Click it and Unblock the Notifications