ബംഗാളില്‍ ഇക്കുറി വാശി കൂടും
കൊല്‍ക്കൊത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊടിയിറങ്ങിയിട്ടും ആറിത്തണുക്കാത്ത വാശിയാണ് പശ്ചിമബംഗാളില്‍. മെയ് എട്ട് ചൊവാഴ്ച വൈകീട്ട് നാലിന് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു.
മുമ്പെങ്ങുമില്ലാത്ത വിധം ഭീഷണിയാണ് ഇക്കുറി സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി നേരിടുന്നത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തിലാണ്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നു.
മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, മന്ത്രിമാരായ അഷിം ദാസ് ഗുപ്ത, സുഭാഷ് ചക്രവര്‍ത്തി പ്രതിപക്ഷ നേതാക്കളായ സൊമന്‍ മിത്ര, സുബ്രതാ മുഖര്‍ജി എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. ആകെയുള്ള 294 സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
മുന്‍ ആഭ്യന്തരമന്ത്രി ഇന്ദ്രജിത് ഗുപ്ത അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് മിഡ്നാപൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും മെയ് 10 വ്യാഴാഴ്ച നടക്കുന്നുണ്ട്.












Click it and Unblock the Notifications