കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കില്ല
കൊല്ലം: നിയമസഭയിലെത്താന്‍ ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കില്ലെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി വ്യക്തമാക്കി.
വോട്ടര്‍പ്പട്ടിക തയ്യാറാക്കിയതിലും മറ്റും എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയാണ് കാട്ടിയത്. എല്‍ഡിഎഫുകാരായ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി തിരഞ്ഞെടുത്തത്.
എങ്കിലും യുഡിഎഫിന്റെ വിജയസാധ്യത വ്യക്തമാണ്. കേരളത്തെ തകര്‍ത്ത എല്‍ഡിഎഫ് ഈ തിരഞ്ഞെടുപ്പോടെ തകരും. കൊച്ചി പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണാകരനുമായി ഇനിയങ്ങോട്ട് താന്‍ ഒന്നിച്ചുപോവുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications