Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പിന്തുണ ആര്‍ക്കുമില്ല

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത 10 മണ്ഡലങ്ങളില്‍ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ ആര്‍എസ്എസും നിര്‍ദേശിച്ചിട്ടുണ്ട്.

മെയ് എട്ട് ഞായറാഴ്ച പാര്‍ട്ടി വക്താവ് പി. എസ്. ശ്രീധരന്‍പിള്ള പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പ്രവര്‍ത്തകരോട് മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാനുള്ള ആഹ്വാനമുള്ളത്.

രാഷ്ടത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പര്യം കണക്കിലെടുത്തു വേണം വോട്ട് നല്‍കാനെന്നും വാര്‍ത്താക്കുറിപ്പിലൂടെ നിര്‍ദേശിക്കുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്കു തന്നെ വോട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം കക്ഷികള്‍ക്കും സഹയാത്രികര്‍ക്കുമെതിരെ ബഹുജനവികാരം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി വക്താവ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

ഏതെങ്കിലും മുന്നണിയെ ജയിപ്പിക്കണമെന്ന ശാസന ആര്‍എസ്എസ് പുറപ്പെടുവിക്കുകയില്ലെന്നതാണു തന്റെ വിശ്വാസമെന്ന് കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി പറഞ്ഞു. തങ്ങളുടെ ഏതു പ്രവര്‍ത്തകനും സ്വന്തം മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാന്‍ അധികാരമുണ്ടെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയത്- ശ്രീധരന്‍ പിള്ള പറഞ്ഞു.

യുഡിഎഫിനെ ആര്‍എസ്എസ് പിന്തുണ നല്കുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം നോര്‍ത്തിലും മറ്റുമാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ബിജെപിക്ക് 99-ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ അസംബ്ലി മണ്ഡലമാണ് തിരുവനന്തപുരം നോര്‍ത്ത്. ബിജെപി മുന്നണി സ്ഥാനാര്‍ത്ഥി കെ. ശങ്കരനാരായണപിള്ളയുടെ വിജയം അട്ടിമറിക്കാനാണ് ഈ പ്രചാരണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് നേതൃത്വവും അനുമതി നല്‍കി. മെയ് എട്ട് ചൊവാഴ്ച കൊച്ചിയില്‍ പ്രാന്ത കാര്യവാഹക് എ. ആര്‍. മോഹനന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ നിര്‍ദേശമുള്ളത്. പത്തു മണ്ഡലങ്ങളില്‍ ആര്‍എസ്എസ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും മറ്റുമുള്ള അഭ്യൂഹങ്ങളാണ് ഇന്നലെ സംസ്ഥാനത്തു പരന്നത്.

നിലപാട് പരസ്യമായി പ്രസ്താവിക്കുമെന്നാണ് നേരത്തെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരം വെസ്റ് , പാലാ, നാട്ടിക, ആലപ്പുഴ, പിറവം, അങ്കമാലി, പള്ളുരുത്തി, കൂത്തുപറമ്പ്, കുണ്ടറ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി മുന്നണിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+