കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണം ഇന്ന് തീരും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഏപ്രില്‍ എട്ട് ചൊവാഴ്ച വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. രണ്ട് മാസം മുമ്പ് അണിയറയിലും ഒരു മാസത്തോളമായി പരസ്യമായും അരങ്ങേറിയ പ്രചാരണത്തിനൊടുവില്‍ സംസ്ഥാനത്ത് ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്.

മുന്‍കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോലാഹലം ഏറെ കുറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശക്തമായ നിയന്ത്രണങ്ങളുമായി പാര്‍ട്ടികള്‍ പാര്‍ട്ടികള്‍ പൂര്‍ണമായി പൊരുത്തപ്പെട്ടതിന്റെ തെളിവായി ഇത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പില്‍ അസാധുവെന്ന വില്ലന്‍ തുടച്ചുമാറ്റപ്പെടും. കള്ളവോട്ടിനുള്ള സാധ്യത ഇത്തവണ നന്നേ കുറയുകയും ചെയ്യും. എന്നാല്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഇടയില്ലാത്തവരുടെയും വോട്ട് ചെയ്യുമെന്ന് ഉറപ്പില്ലാത്തവരുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പാര്‍ട്ടികള്‍ വിലയ്ക്ക് വാങ്ങി അവരുടെ വോട്ട് ഇല്ലാതാക്കുന്നുവെന്ന ആക്ഷേപം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മൊത്തം 679 സ്ഥാനാര്‍ഥികളാണുള്ളത്. കഴിഞ്ഞ തവണ ഇത് 1201 ആയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് ചെയ്യാനുള്ള കൗതുകം കൂടുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X