തിരുവനന്തപുരം-ദമാം റൂട്ടില്‍ പുതിയ വിമാനം
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ദമാമിലേക്ക് എയര്‍ ഇന്ത്യ മെയ് 21മുതല്‍ വിമാനസര്‍വീസ് തുടങ്ങും. കൂടാതെ മസ്കറ്റില്‍ നിന്നും കൊച്ചി വഴി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്കുേം കൊച്ചിയില്‍ നിന്ന് തിരുവവന്തപുരത്തേക്കും വിമാനസര്‍വീസ് ആരംഭിക്കുന്നുണ്ട്.
തിരുവനന്തപുരത്തു നിന്ന് ദമാമിലേക്കുള്ള വിമാനം എല്ലാ തിങ്കളാഴ്ചയും രാത്രി 12.40ന് പുറപ്പെടും. പുലര്‍ച്ചെ 2.40ന് വിമാനം തിരുവനന്തപുരത്തെത്തും.
ദമാമില്‍ നിന്ന് ചൊവാഴ്ചയാണ് തിരികെയുള്ള വിമാനം സര്‍വീസ് നടത്തുന്നത്. രാവിലെ 4.50ന് ദമാമില്‍ നിന്ന് പുറപ്പെടുന്ന വിമാനം 11.55ന് തിരുവനന്തപുരത്തെത്തും.
മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എല്ലാ ഞായറാഴ്ചയും വൈകീട്ട് 4.45ന് പുറപ്പെടും. കൊച്ചി വഴി രാത്രി 11.40നാണ് വിമാനം തിരുവനന്തപുരത്തെത്തുക.
തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്കുള്ള വിമാനം എല്ലാ ചൊവാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് മൂന്ന് മണിക്ക് മുംബൈയിലെത്തും. കൊച്ചി-തിരുവനന്തപുരം വിമാനം രാത്രി 11ന് പുറപ്പെട്ട് 11.40ന് തിരുവനന്തപുരത്തെത്തും.












Click it and Unblock the Notifications