Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് ദിനങ്ങളില്‍ വോട്ടെടുപ്പ് സുഗമമായി നടത്തുന്നത് തടയാന്‍ ശ്രമിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ ജില്ലാ കളക്ടര്‍ കെ.ആര്‍.ജ്യോതിലാല്‍ ഉത്തരവിട്ടു.

ബൂത്തുകളില്‍ അക്രമം നടത്തുക, വോട്ടര്‍മാരെ വഴിയില്‍ തടയാന്‍ ശ്രമിക്കുക, പോളിംഗ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുക, ഉദ്യോഗസ്ഥര്‍മാരെയും വോട്ടര്‍മാരെയും ആക്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവരെ കണ്ടാലുടന്‍ വെടിവെക്കാനാണ് ഉത്തരവ്. അക്രമികളെ തടയാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയമിക്കും.

ബൂത്ത്പിടുത്തവും അക്രമപ്രവര്‍ത്തനളും തടയണമെന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്പി മനോജ് എബ്രഹാമിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് കണ്ടാലുടന്‍ വെടിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്.

കണ്ണൂര്‍ ജില്ലിയില്‍ വോട്ടെടുപ്പ് ദിനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ കൂടിനില്‍ക്കാന്‍ പാടില്ല. കുടുംബങ്ങള്‍ക്ക് ഇതില്‍ നിന്ന് ബാധകമല്ലെങ്കിലും ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളില്‍പെട്ടവര്‍ കൂടിനില്‍ക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+