മുഖ്യമന്ത്രിയെ സോണിയ തീരുമാനിക്കും
പത്തനംതിട്ട: യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി തീരുമാനിക്കുമെന്ന് കെ. കരുണാകരന്‍.
മെയ് എട്ട് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്നും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എംഎല്‍എമാര്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദേശമനുസരിക്കുകയും ചെയ്യുമെന്ന് കരുണാകരന്‍ വ്യക്തമാക്കി.
മാര്‍ക്സിസ്റുകാര്‍ക്കെതിരെ താന്‍ ഇനിയും ശക്തിയുക്തം പോരാടുമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications