യുഡിഎഫ് ഐടി മേഖലയെ വളര്‍ത്തും
ഞാറക്കല്‍: കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നയം ഐടി മേഖലയില്‍ കൂടുതല്‍ വികസനം കൈവരിക്കുകയാണെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഐടി മേഖലയില്‍ കുതിച്ചുചാട്ടം തന്നെയുണ്ടാവുമെന്നും കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ.
ഞാറക്കലില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ. ഐടി മേഖലയില്‍ കേരളം ഏറെ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം സാക്ഷരതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും ഐടി മേഖലയില്‍ മുന്നോട്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
രാജീവ്ഗാന്ധി തയ്യാറാക്കിയ കുടിനീര്‍ പദ്ധതി കേരളത്തിലെ ഇടതുസര്‍ക്കാര്‍ അവഗണിച്ചതുമൂലമാണ് കേരളത്തില്‍ കുടിനീര്‍പ്രശ്നം രൂക്ഷമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications