പൊലീസ് സംരക്ഷണം വേണമെന്ന് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കുന്നതിന് പ്രത്യേക പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ. മോഹന്‍കുമാര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി.
തനിക്കും റിട്ടേണിംഗ് ഓഫീസര്‍, പോളിംഗ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും സംരക്ഷണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇടതുമുന്നണി പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും പോസ്ററുകളും നോട്ടീസും കീറിക്കളയുകയും ചെയ്യുന്നതായി മെയ് എട്ട് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍കുമാര്‍ ആരോപിച്ചു. മണ്ഡലത്തില്‍ പ്രത്യേക നിരീക്ഷകരെ അയക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications