തിരഞ്ഞെടുപ്പ് ഇടതുഭരണത്തെ വിലയിരുത്തും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ചുവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പി. കെ. വാസുദേവന്‍ നായര്‍.
എല്‍ഡിഎഫ് ഭരണത്തെ കുറിച്ചുള്ള ഹിതപരിശോധനയായിരിക്കും തിരഞ്ഞെടുപ്പെന്ന് മെയ് എട്ട് ചൊവാഴ്ച എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കവെ പികെവി പറഞ്ഞു.
ഭരണം നേടാനായി ആരുമായും കൂട്ടുകൂടുന്ന യുഡിഎഫ് കേരളത്തിന്റെ ശാപമാണെന്ന് പികെവി പറഞ്ഞു. കേരളത്തിന്റെ പ്രശ്നങ്ങളെ ചൊല്ലിയല്ല സ്വന്തം കാര്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് തമ്മില്‍ത്തല്ലുന്നത്. ജാതിമത ശക്തികളുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ടാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന പ്രശ്നമെന്നും പികെവി പറഞ്ഞു.












Click it and Unblock the Notifications