Get Updates
Get notified of breaking news, exclusive insights, and must-see stories!

കളക്ടറെ മാറ്റണം: ശരത്ചന്ദ്രപ്രസാദ്

തിരുവനന്തപുരം: ജില്ലാ കളക്ടറെ സ്വന്തം ജില്ലയില്‍ നിന്ന് മാറ്റണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തി നിയമിച്ചിരിക്കുന്ന തിരുവനന്തപുരം കളക്ടര്‍ എസ്. ശ്രീനിവാസനെ മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് ടി. ശരത്ചന്ദ്രപ്രസാദ്.

ശ്രീനിവാസനെ മാറ്റിയാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ അവതാളത്തിലാകുമെന്ന തെറ്റായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയെ കൊണ്ട് കമ്മീഷന് നല്‍കിയാണ് ശ്രീനിവാസനെ സ്വന്തം ജില്ലയില്‍ തുടരാന്‍ അനുവദിച്ചിരിക്കുന്നതെന്ന് മെയ് എട്ട് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ശരത് ആരോപിച്ചു.

മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീനിവാസന് ഐഎഎസ് കിട്ടിയപ്പോള്‍ തിരുവനന്തപുരത്തെ കളക്ടറാക്കുകയായിരുന്നു. പിന്നീട് ഐഎഎസിന് അയോഗ്യത വന്നിട്ടും സര്‍ക്കാരിന്റെ ഔദാര്യത്തില്‍ ശ്രീനിവാസന്‍ കളക്ടറായി തുടരുകയാണ്. കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ശരത് അറിയിച്ചു.

എം.വിജയകുമാറിന്റെ പോസ്റര്‍ കണ്ടെത്തി നടപടിയെടുത്ത ആര്‍ഡിഒയെ കളക്ടര്‍ അധിക്ഷേപിച്ചു. പോസ്റര്‍ കൊണ്ടുപോകാന്‍ വന്ന ആരോഗ്യവകുപ്പിന്റെ ആമ്പുലന്‍സ് ആര്‍ഡിഒ സീല്‍ ചെയ്തിട്ടും കളക്ടര്‍ ഇടപെട്ട് വിട്ടുകൊടുക്കുകയായിരുന്നു.

നിഷ്കളങ്കന്‍ എന്ന പെരുങ്കള്ളന്‍ എന്ന് വിജയകുമാറിനെ കുറിച്ച് ലേഖനം അച്ചടിച്ചു വന്ന ക്രൈം വാരിക എന്തിനാണ് പിടിച്ചെടുക്കുന്നതെന്ന് മനസിലാകുന്നില്ല. നിയമസഭാ കോംപ്ലക്സ് നിര്‍മാണത്തില്‍ കോടികള്‍ സമ്പാദിച്ചു എന്ന് ഫയല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയാണ് ക്രൈം ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. താന്‍ നിഷ്കളങ്കനാണെങ്കില്‍ വിജയകുമാര്‍ ക്രൈമിനെതിരെ കേസ് കൊടുക്കണമെന്നും ശരത് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+