താമരാക്ഷന് പൊലീസ് സംരക്ഷണം
കൊച്ചി: നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ. വി. താമരാക്ഷന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ക്സിസ്റുകാര്‍ തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് താമരാക്ഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. മെയ് എട്ട് ചൊവാഴ്ച ജസ്റിസ് രാമചന്ദ്രനാണ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്.
എന്നാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മറ്റ് 10 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളില്‍ കോടതി ഇടപെട്ടില്ല.












Click it and Unblock the Notifications