ഉഷ പ്രശ്നം: വിസിയുമായുള്ള ചര്‍ച്ച അലസി
കോഴിക്കോട്: പി.ഇ.ഉഷ പ്രശ്നത്തിന് പരിഹാരം കാണാന്‍ കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് വിസിയെ പിക്കറ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
മനുഷ്യാവകാശ സംരക്ഷണ ഫോറം സംസ്ഥാന സെക്രട്ടറി തായാട്ടു ബാലനും അഡ്വ.ശിവന് മഠത്തിലും ഡോ.എ.അച്യുതനുമാണ് വിസി കെ.കെ.എന്‍.കുറുപ്പുമായി ചര്‍ച്ച നടത്തിയത്. വിസിയുടെ പക്ഷപാതപരമായ നിലപാടാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് മനുഷ്യാവകാശ സംരക്ഷണ ഫോറം ഭാരവാഹികള്‍ ഏപ്രില്‍ ഏഴ് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യമൊന്നും ചര്‍ച്ചയ്ക്ക് തയ്യാറാവാന്‍ വിസി ഒരുങ്ങിയില്ല. ജസ്റിസ് വി.ആര്.കൃഷ്ണയ്യരുമായും മറ്റും ബന്ധപ്പെട്ടതിനു ശേഷം അവരുടെ പ്രേരണ മൂലമാവാം തിങ്കളാഴ്ച രാവിലെ വിസി ചര്‍ചയ്ക്ക് തയ്യാറായി.
സ്വയംഭരണസ്ഥാപനമായ സര്‍വകലാശാലയ്ക്ക് വനിതാ കമ്മിഷന് റിപ്പോര്‍ട്ട് അംഗീകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു വിസി ആദ്യമെടുത്ത നിലപാട്. എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കണമെന്നും വിസി പറഞ്ഞു.
ഉച്ചയ്ക്ക് തല്‍ക്കാലത്തേക്ക് യോഗം പിരിഞ്ഞപ്പോള്‍ തലസ്ഥാനവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ റിപ്പോര്‍ട്ട് അയക്കാമെന്ന ഉറപ്പ് വാങ്ങി. സര്‍വകലാശാല ആവശ്യപ്പെട്ടാല്‍ തിങ്കളാഴ്ച തന്നെ റിപ്പോര്‍ട്ട് അയക്കാമെന്ന അറിയിപ്പ് വിസിയെ അറിയിച്ചു. സര്‍വകലാശാല ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സന്ദേശം അയക്കുന്ന കാര്യം ആലോചിച്ചുചെയ്യേണ്ടതാണെന്നായിരുന്നു വിസിയുടെ മറുപടി.
വിസിയുടെ പക്ഷപാതപരമായ നിലപാടാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്നും ഇതുകാരണം ഒത്തുതീര്‍പ്പ് ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും മനുഷ്യാവകാശ ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications