Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഷയെ പ്രത്യേക മുറിയിലേക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസങ്ങളായി നിരാഹാരസമരം നടത്തുന്ന പി.ഇ.ഉഷയുടെ നില വഷളായതിനെ തുടര്‍ന്ന് അവരെ പ്രത്യേക മുറിയിലേക്ക് മാറ്റി.

ആരോഗ്യനില തീരെ വഷളായ ഉഷയ്ക്ക് ആവശ്യമായ ശുശ്രൂഷ നല്‍കുന്നതിനായാണ് അവരെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്. ഏപ്രില്‍ എട്ട് ചൊവാഴ്ച രാവിലെ ഉഷയെ സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഉഷ ടൈറ്റസ് ഉഷയുടെ നില കൂടുതല്‍ വഷളാകാതിരിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഉഷയെ പ്രത്യേക മുറിയിലേക്ക് മാറ്റാന്‍ കളക്ടര്‍ മെഡിസില്‍ വിഭാഗം മേധാവി ഡോ. രാമമൂര്‍ത്തിക്ക് നിര്‍ദേശം നല്കുകയായിരുന്നു.

ചൊവാഴ്ച ഉഷയ്ക്ക് മൂന്ന് തവണ ഡോക്ടര്‍മാര്‍ ഡ്രിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രിപ്പ് സ്വീകരിക്കാന്‍ ഉഷ വിസമ്മതിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+