Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാപനപ്രചാരണം: അവിടവിടെ അക്രമം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിനോടനുബന്ധിച്ച് കേരളത്തില്‍ പലയിടത്തും ചെറിയ തോതില്‍ സംഘര്‍ഷങ്ങളുണ്ടായി. എല്‍ഡിഎഫ് പ്രവര്‍ത്തകന് വെട്ടേറ്റു. പ്രചാരണ സമാപനത്തോടനുബന്ധിച്ച് ഇടതുമുന്നണി പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റത്തില്‍ ജോണിനെല്ലൂര്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു.

കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഘനിക്കാണ് വെട്ടേറ്റത്. മുഹമ്മദ് ഘനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കച്ചേരിത്താഴത്താണ് യുഡിഎഫ്- എല്‍ ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജോണിനെല്ലൂരിന് പരിക്കേറ്റത്. നിസാരപരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബു എംഎല്‍എയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എല്‍ഡിഎഫുകാര്‍ തകര്‍ത്തു. കോട്ടയത്ത് പ്രചാരണസമാപനത്തോടനുബന്ധിച്ച് മണിക്കൂറുകളോളം വാഹനഗതാഗതം സ്തംഭിച്ചു.

നടന്ന അക്രമത്തില്‍ മൂന്ന് സിപിഎംകാര്‍ക്കും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു.തിരുവനന്തപുരത്ത് വലിയതുറയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പടക്കമേറുണ്ടായി. ചിലയിടങ്ങളില്‍ യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുണ്ടലുണ്ടായി.

തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലും യുഡിഎഫ്-എല്‍ ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. കെ. കരുണാകരന്‍ അവസാനനിമിഷം പത്തനംതിട്ടയിലും ആലപ്പുഴയിലും മാവേലിക്കര, കോന്നി മണ്ഡലങ്ങളിലും ഹെലികോപ്റ്ററില്‍ പര്യടനം നടത്തിയത് ഏറെ കൗതുകമുണര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+