വോട്ടര്‍പട്ടിക വിവാദം: ഹര്‍ജികള്‍ തള്ളി
കൊച്ചി: വോട്ടര്‍പട്ടികയില്‍ നിന്ന് ഒട്ടേറെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കാണിച്ചുകൊണ്ട് സമര്‍പ്പിച്ചിരുന്ന എല്ലാ ഹര്‍ജികളും മെയ് എട്ട് ചൊവാഴ്ച കേരള ഹൈക്കോടതി തള്ളി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ എല്ലാ പ്രശ്നങ്ങളിലും തീരുമാനമെടുക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷനാണ് എന്ന് നേരത്തെ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.
കോഴിക്കോട് ഒന്നാം നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന എ. സുജനപാലിന്റെ ഹര്‍ജിയും തള്ളിയതില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications