ബാല്‍കോ സമരം തീര്‍ന്നു
ഛത്തീസ്ഗഡ്: ബാല്‍കോ മാനേജ് മെന്റും തൊഴിലാളി യൂണിയനുകളും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് മെയ് എട്ട് ചൊവാഴ്ച രാത്രി ബാല്‍കോ സമരം ഒത്തുതീര്‍പ്പായി. ബാല്‍കോയുടെ ഓഹരി സ്വകാര്യകമ്പനികള്‍ക്ക് വില്ക്കുന്നതിനെതിരെ ആയിരുന്നു സമരം.
കഴിഞ്ഞ രണ്ടു മാസമായി തൊഴിലാളികള്‍ സമരത്തിലായിരുന്നു. തൊഴിലാളികള്‍ ബുധനാഴ്ച മുതല്‍ ജോലിക്ക് കയറിത്തുടങ്ങിയതായി ബാല്‍കോ മാനേജിംഗ് ഡയറക്ടര്‍ എസ്. സി. കൃഷ്ണന്‍ പറഞ്ഞു. മാര്‍ച്ച് എട്ട് ചൊവാഴ്ച രാത്രി വളരെ വൈകിയാണ് കരാര്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പായത്.
പിരിച്ചുവിടുമെന്ന ഭീതിയായിരുന്നു തൊഴിലാളികള്‍ക്ക്. പക്ഷെ അതു സംബന്ധിച്ച് ഉറപ്പുനല്കിയതോടെയാണ് പ്രശ്നം തീര്‍ന്നത്. - കൃഷ്ണന്‍ പറഞ്ഞു. മാര്‍ച്ച് മൂന്നു മുതല്‍ ബാല്‍കോയിലെ 6,500 തൊഴിലാളികള്‍ സമരത്തിലായിരുന്നു. മൂന്നു മാസത്തിനകം ഉല്പാദനം പഴയനിലയില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications