പ്രധാനമന്ത്രിയുടെ ഓഫീസിനടുത്ത് സ്ഫോടനം
ദില്ലി: സൗത്ത് ബ്ലോക്കിലുള്ള പ്രധാനമന്ത്രി വാജ്പേയിയുടെ ഓഫീസിന് 50 മീറ്റര്‍ അകലെ ബോംബ് സ്ഫോടനം.
മെയ് ഒമ്പത് ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപവും കരസേനാ ആസ്ഥാനത്തിലെ കാന്റീനിന് അടുത്തും സ്ഫോടനമുണ്ടായത്. വൈകുന്നേരം മൂന്നേകാലോടെയാണ് സൗത്ത് ബ്ലോക്കിന് 50 മീറ്റര്‍ അകലെയുള്ള ചവര്‍ വീപ്പയ്ക്കുള്ളില്‍ നിന്നം ബോംബ് പൊട്ടിയത്.
ആദ്യത്തെ സ്ഫോടനമുണ്ടായത് കരസേനാ ആസ്ഥാനത്തിനുള്ളിലെ കാന്റീനിന് സമീപത്തായിരുന്നു. കാന്റീനിന് അടുത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിരുന്ന സൈക്കിളിലെ ബോംബാണ് പൊട്ടിയത്.
സംഭവത്തോട് അനുബന്ധിച്ച് ഒരു യുവാവിനെ കസ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസും സൈന്യവും വ്യാപകമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ബോംബ് ഭീഷണി ഉയര്‍ത്തുന്ന ഫോണ്‍ കാളുകള്‍ പൊലീസിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications