കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി
ചെന്നൈ: ഹൈദരാബാദില്‍ നിന്നും ചെന്നൈയിലേയ്ക്ക് പുറപ്പെട്ട ചാര്‍മിനാര്‍ എക്പ്രസ് മെയ് ഒമ്പത് ബുധനാഴ്ച പാളം തെറ്റി. ചെന്നൈയ്ക്കടുത്ത് യെലവൂര് ,ഗുമ്മിഡിപൂണ്ടി റെയില്‍വേസ്റ്റേഷനുകള്‍ക്കിടയിലാണ് ബുധനാഴ്ച രാവിലെ തീവണ്ടി പാളം തെറ്റിയത്. അപകടത്തില്‍ ആളപയാമുണ്ടായില്ല.
തീവണ്ടിയുടെ ഏഴ് ബോഗികള്‍ പാളം തെറ്റി മറിഞ്ഞു. മെയ് എട്ട് വൈകുന്നേരം ആറു മണിക്ക് ഹൈദരാബാദില്‍ നിന്നും പുറപ്പെട്ട ചാര്‍മിനാര്‍ എക്സ്പ്രസ് ബുധനാഴ്ച രാവിലെ 9.15 ന് ചെന്നൈയിലെത്തേണ്ടതായിരുന്നു.
Comments
Story first published: Wednesday, May 9, 2001, 5:30 [IST]