പ്രതിരോധം: സ്വകാര്യമേഖലയ്ക്ക് അനുമതി
ദില്ലി: പ്രതിരോധ രംഗവും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് പ്രതിരോധ ആവശ്യത്തിനായുള്ള ചില ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കും.
മെയ് ഒമ്പത് ബുധനാഴ്ച രാത്രിയാണ് കേന്ദ്ര മന്ത്രിസഭാ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഈ തീരുമാനമെടുത്തത്. എന്നാല്‍ ഏതൊക്കെ ഉപകരണങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്ക് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ച പാര്‍ലമെന്ററി കാര്യ മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു.
പ്രതിരോധ മേഖലയിലേക്ക് കടന്നുവരുന്ന കമ്പനികളില്‍ 26ശതമാനം വിദേശനിക്ഷേപം അനുവദിക്കും. പ്രതിരോധ രംഗത്ത് 100 ശതമാനവും സ്വകാര്യമേഖലയുടെ പങ്കാളിത്തം അനുവദിക്കുന്നത് ഇതാദ്യമായാണെന്ന് മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications