Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയില്‍ ഭൂരിപക്ഷം തെളിയിക്കൂ, വാജ്പേയി

ദില്ലി: തന്റെ സര്‍ക്കാരിനെതിരേ മതിയായ ഭൂരിപക്ഷം തെളിയിച്ചാല്‍ തങ്ങള്‍ പുറത്തു പോകാമെന്ന് പ്രധാനമന്ത്രി വാജ്പേയി പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞു. മെയ് ഒമ്പത്് ബുധനാഴ്ച ദില്ലിയില്‍ ജാംനഗര്‍- ലോനി പ്രതൃതി വാതക പൈപ്പ്ലൈന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മെയ് പത്ത് വ്യാഴാഴ്ച നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകള്‍ കേന്ദ്ര ഭരണത്തിനമേലുള്ള വിധിയെഴുത്താവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി തന്റെ സര്‍ക്കാരിനെ മറിച്ചിടാനുള്ള പ്രതിപക്ഷശ്രമങ്ങളെ ശക്തമായി അപലപിച്ചു.

ആരു ജയിച്ചാലും ആരു തോറ്റാലും രാഷ്ട്രനിര്‍മാണ പ്രക്രിയ അനുസ്യൂതം നടന്നുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷം ലോക്സഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ തന്റെ സര്‍ക്കാര്‍ പുറത്തുപോകാന്‍ തയ്യാറാണെന്നും , ഒരു വോട്ടിനു മാത്രം പിന്നിലായപ്പോള്‍ ഭരണം ഉപേക്ഷിച്ച ചരിത്രം തങ്ങള്‍ക്കുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ വാജ്പേയി ശക്തമായി വിമര്‍ശിച്ചു. താന്‍ പ്രതിപക്ഷനേതാവായിരുന്ന കാലങ്ങളില്‍ ഒരിക്കലും ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നില്ല.

രാജ്യം സ്വയംപര്യാപ്തമാണെങ്കില്‍ ദേശീയപ്രശ്നങ്ങളില്‍ അഭിപ്രായൈക്യം വേണം. അഴിമതി തുടച്ചുനീക്കുന്നതിനും ഈ അഭിപ്രായൈക്യമാണ് വേണ്ടത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച ശക്തമായിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ ഈ വളര്‍ച്ചയെ തുരങ്കം വയ്ക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+