സ്ഥാനാര്‍ത്ഥിക്ക് പൊലീസ് സംരക്ഷണം
കൊച്ചി: നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബുവിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബാബു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് മെയ് ഒമ്പത് ബുധനാഴ്ചയാണ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
മണ്ഡലത്തിലുടനീളം എല്‍ഡിഎഫുകാര്‍ അക്രമങ്ങള്‍ നടത്തുകയാണെന്നും തന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നും ബാബു ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച മെയ് എട്ട് ചൊവാഴ്ച തൃപ്പൂണിത്തുറയില്‍ ചില്ലറ അക്രമങ്ങള്‍ നടന്നിരുന്നു. സിപിഎമ്മിലെ ചന്ദ്രന്‍പിള്ളയാണ് ഇവിടെ ബാബുവിനെതിരെ മത്സരിക്കുന്നത്.
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ. വി. താമരാക്ഷന് പൊലീസ് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications