പ്രശ്നബൂത്തുകള്‍ 2120 എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ 2120 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബൂത്തുകളുള്ളത്. 320 പ്രശ്നബൂത്തുകളാണ് കണ്ണൂരിലുള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ശക്തമായ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കളക്ടര്‍ ജ്യോതിലാല്‍ അറിയിച്ചു.
പ്രശ്നബൂത്തുകള്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. ഇവിടെ 45 പ്രശ്നബൂത്തുകളേയുള്ളു. കോഴിക്കോട്- 274, എറണാകുളം-272, തിരുവനന്തപുരം-210, കാസര്‍കോട്- 171, മലപ്പുറം- 141, പാലക്കാട്- 139, കൊല്ലം- 134, ആലപ്പുഴ- 100, പത്തനംതിട്ട- 100, കോട്ടയം- 87, തൃശൂര്‍- 79 എന്നിങ്ങനെയാണ് പ്രശ്നബൂത്തുകളുടെ കണക്ക്.
ചേര്‍ത്തല, അമ്പലപ്പുഴ, തിരുവനന്തപുരം വെസ്റ് എന്നീ മണ്ഡലങ്ങളില്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ച് അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കേരള പൊലീസിലെ സായുധ സേനയെയും നിയോഗിക്കും.












Click it and Unblock the Notifications