Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെടുപ്പ്: ഒരുക്കങ്ങള്‍ തുടങ്ങി

തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിനുള്ള സാധനങ്ങളുടെ വിതരണം ജില്ലാ ആസ്ഥാനങ്ങളില്‍ തുടങ്ങി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളൊഴിച്ചുള്ള സാധനങ്ങളുടെ വിതരണമാണ് തുടങ്ങിയത്.

വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അവ ബുധനാഴ്ച വൈകുന്നേരത്തോടെ വിതരണം ചെയ്തുതുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാഴാഴ്ച രാത്രിയെത്തിക്കും. എന്നാല്‍ മുനിസിപ്പിലാറ്റികളിലും കോര്‍പ്പറേഷനിലുമുള്ള ബൂത്തുകളില്‍ വ്യാഴാഴ്ച അതിരാവിലെ മാത്രമേയെത്തിക്കുകയുള്ളൂ.

പല സ്ഥലങ്ങളിലും സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഉദ്യോഗസ്ഥര്‍ എത്താതിരുന്നത് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ ഉടന്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ അറസ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍, കേന്ദ്രപൊതുമേഖലാ, ബാങ്ക് ജീവനക്കാരെ നിയോഗിച്ചതിനു ശേഷമുള്ള ഒഴിവുകളിലാണ് സംസ്ഥാന ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്. ബുധനാഴ്ച രാവിലെ മുതല്‍ വ്യാഴാഴ്ച രാത്രി വരെ തുടര്‍ച്ചയായ ഡ്യൂട്ടിയായതുകൊണ്ട് 11-ാം തീയതി ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടതില്ല. കേന്ദ്രസര്‍ക്കാരാഫീസുകള്‍ക്കു ശനിയാഴ്ച മുഴുവനും ബാങ്കുകള്‍ക്ക് ഉച്ചയ്ക്കു ശേഷവും അവധിയായതിനാല്‍ ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ഇനി തിങ്കളാഴ്ച മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

ബൂത്തുകളില്‍ കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും വിന്യാസം പൂര്‍ത്തിയായിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സുരക്ഷാ സന്നാഹമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡിജിപി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ ഉച്ചവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ചില ഉദ്യോഗസ്ഥര്‍ എത്തിയില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവും തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റുവാങ്ങാനെത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

3,732 ബൂത്തുകളിലായാണ് കേരളത്തിലെ രണ്ട് കോടിയിലധികം വോട്ടര്‍മാര്‍ ഏപ്രില്‍ പത്ത് വെള്ളിയാഴ്ച വോട്ട് ചെയ്യുന്നത്. എല്ലാ ബൂത്തുകളിലും ഓരോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുണ്ടാകും.

വോട്ടെടുപ്പിന് തീര്‍ത്തും സമാധാനപരമായ അന്തരീക്ഷമുണ്ടാക്കണമെന്ന് ചീഫ് സെക്രട്ടറി ബി.കൃഷ്മണമൂര്‍ത്തി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+