Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി. എം. ജേക്കബിന് നേരെ ആക്രമണം

കൊച്ചി: നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ടി. എം. ജേക്കബിന് നേരെ ഇടതുമുന്നണി പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവര്‍ ആക്രമണം നടത്തി.

ആക്രമണത്തില്‍ ജേക്കബിന്റെ വലതു കൈക്കുഴയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മെയ് എട്ട് ചൊവാഴ്ച രാത്രി ഒരു മരണവീട് സന്ദര്‍ശിച്ച ശേഷം കാറില്‍ മടങ്ങുമ്പോള്‍ പിറവം നെടുവക്കുഴി റോഡില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. ജേക്കബിന്റെ കാര്‍ തടഞ്ഞാണ് ആക്രമിച്ചത്.

കാര്‍ തടഞ്ഞതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം നടന്നത്. ജേക്കബിനൊപ്പമുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കല്ലേറും മര്‍ദ്ദനവുമേറ്റു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരെ അക്രമികള്‍ വിരട്ടിയോടിക്കുകയായിരുന്നുവെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ജേക്കബ് പിറവം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇടതുമുന്നണി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ജേക്കബ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+