കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48000 പൊലീസുകാരെ നിയോഗിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിനുള്ള സംവിധാനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. 48,000ത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.

പ്രശ്നബാധിതബൂത്തുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. സംസ്ഥാനത്ത് 2120 പ്രശ്നബൂത്തുകളുള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 320 എണ്ണവും കണ്ണൂര്‍ ജില്ലയിലാണ്. കണ്ണൂരില്‍ അക്രമസംഭവങ്ങളുണ്ടാവാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. വോട്ടെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിക്കുന്ന അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ 1400 സ്പെഷ്യല്‍ പൊലീസുകാരെയും 1500 ഫോറസ്റ്-എക്സൈസ് ഉദ്യോഗസ്ഥരെയും വോട്ടെടുപ്പ് സുഗമമാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

30 കമ്പനി കേന്ദ്രസൈന്യത്തെയാണ് ഇത്തവണ നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 18 കമ്പനികളെ പ്രശ്നബാധിത ബൂത്തുകള്‍ കൂടുതലുള്ള കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് നിയോഗിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X