കശ്മീരില്‍ പിന്തുണ തുടരുമെന്ന് മുഷാറഫ്
ഇസ്ലാമാബാദ്: കശ്മീരിലെ ജനങ്ങള്‍ക്ക് എല്ലാ തലത്തിലും പിന്തുണ തുടരുമെന്ന് പാകിസ്ഥാന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷാറഫ് പറഞ്ഞു. ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവ് ഷൈഖ് അബ്ദുള്‍ അസീസുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരില്‍ ഒരു സൈനിക പരിഹാരം സാധ്യമല്ലെന്ന് ഇന്ത്യ മനസ്സിലാക്കണമെന്ന് മുഷാറഫ് പറഞ്ഞു. ഇതു മനസ്സിലാക്കിക്കൊണ്ടാണ് കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്കു വരാന്‍ പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്.
ദക്ഷിണേഷ്യയിലെ എല്ലാ പ്രശ്നങ്ങളുടെയും ആധാരം കശ്മീരാണ്. ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ ശാന്തിയോടും സാഹോദര്യത്തോടും കൂടി കഴിയണമെങ്കില്‍ ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണം - മുഷാറഫ് പറഞ്ഞു.
കശ്മീരില്‍ ഇന്ത്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഒരു തട്ടിപ്പായിരുന്നുവെന്ന് ഹുറിയത്ത് നേതാവ് ഷൈഖ് അബ്ദുള്‍ അസീസ് പറഞ്ഞു. കശ്മീര്‍ ജനതക്കു നേരെ ഇന്ത്യന്‍ സൈനികര്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയുമാണ്.












Click it and Unblock the Notifications