മനുഷ്യന് 2020ഓടെ ചൊവയിലേക്ക് പറക്കാം
വാഷിംഗ്ടണ്‍: മനുഷ്യന് 2020 ഓടെ ചൊവയിലേക്ക് പറക്കാന്‍ കഴിയുമെന്ന് നാസ മേധാവി ഡാനിയല്‍ ഗോള്‍ഡിന്‍ അറിയിച്ചു. അടുത്ത രണ്ടു ദശകത്തിനുള്ളില്‍ മനുഷ്യനെ ചൊവയിലേക്ക് അയക്കാന്‍ കഴിയുമെന്നതില്‍ സംശയമൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാസ ഭൂഗര്‍ഭജലമുണ്ടോ എന്നറിയാന്‍ ചൊവയിലേക്കയച്ച മാര്‍സ് ഒഡീസി എന്ന ബഹിരാകാശവാഹനം യാത്രപുറപ്പെട്ടതിനെ തുടര്‍ന്നുള്ള വാര്‍ത്താ സമ്മേളനത്തിലാണ് നാസ മേധാവി ഇക്കാര്യം അറിയിച്ചത്. സെക്കന്റില്‍ 30 കിലോമീറ്റര്‍ വേഗതയിലാണ് ഒഡീസി ചൊവയിലേക്ക് കുതിക്കുന്നത്.
ചൊവയിലെ ഉപരിതലത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിവുള്ള, ചൊവയില്‍ ഇറങ്ങാവുന്ന ഒരു ബഹിരാകാശവാഹനം 2011ല്‍ നാസ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ജന്മത്തിനുള്ളില്‍ തന്നെ മനുഷ്യരാശിയെ സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലേക്കെത്തിക്കുക എന്ന സ്വപ്നം ഉള്‍ക്കൊള്ളാന്‍ നമുക്ക് ശ്രമിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തിങ്ങിക്കൂടിയ ശാസ്ത്രജ്ഞരോടായി പറഞ്ഞു.












Click it and Unblock the Notifications