തിരഞ്ഞെടുപ്പ്: അസമില്‍ അഞ്ച് മരണം
ഗുവാഹട്ടി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസമില്‍ നടന്ന അക്രമങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. 60 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ അസമില്‍ ബൂത്ത്പിടുത്തവും അക്രമവും വ്യാപകമായി അരങ്ങേറി.
തീവ്രവാദികള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഒരു സിആര്‍പിഎഫ് ജവാനും പൊലീസ് കോണ്‍സ്റബിളും മരണമടഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു.
കോക്രജാര്‍ ജില്ലയില്‍ ബോഡോകളും സന്താളരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് ബോഡോകള്‍ കൊല്ലപ്പെട്ടു. ഹൈലകാന്ദി, കാമരൂപ്, കോക്രജാര്‍ എന്നിവടങ്ങളില്‍ വ്യാപകമായ തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ അരങ്ങേറി. ഏകദേശം മുക്കാല്‍ ലക്ഷത്തോളം വരുന്ന സേനാംഗങ്ങളെയാണ് അസമില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications