ബംഗാളില്‍ പൊലീസ് വെടിവയ്പ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് അക്രമം അമര്‍ച്ച ചെയ്യാന്‍ പൊലീസ് രണ്ടിടങ്ങളില്‍ വെടിവച്ചു. അക്രമങ്ങളില്‍ ഒരു സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഉച്ച വരെ സംസ്ഥാനത്ത് 40 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്.

ബര്‍ഹാംപൂര്‍, മാല്‍ഡ എന്നിവിടങ്ങളിലാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവയ്ക്കേണ്ടി വന്നത്.

ഖാര്‍ദാ നിയോജകമണ്ഡലത്തിലെ കുമാരപുരയില്‍ ബോംബാക്രമണത്തെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോളിംഗ് ക്യാംപിനു സമീപത്തൂടെ നടന്നു പോയ സി പി എം പ്രവര്‍ത്തകനു നേരേ ബോംബാക്രമണം ഉണ്ടാവുകയായിരുന്നുവെന്ന് പശ്ചിമബംഗാള്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ആര്‍ സി ശര്‍മ്മ അറിയിച്ചു.

മൂര്‍ഷിദാബാദ് ജില്ലയിലെ ബെര്‍ഹാംപൂരില്‍ അക്രമാസക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും മാല്‍ഡയില്‍ സംഘട്ടനത്തിലേര്‍പ്പെട്ടിരുന്ന രണ്ടുവിഭാഗത്തേയും പിരിച്ചുവിടാന്‍ പൊലീസിനു വെടി വയ്ക്കേണ്ടി വന്നുവെന്നും ശര്‍മ്മ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+