കേരളത്തിന് പുറത്ത് പോളിംഗ് മന്ദഗതിയില്‍
ദില്ലി: കേരളത്തിനു പുറമെ വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ ആദ്യത്തെ മൂന്ന് മണിക്കൂറില്‍ 10 മുതല്‍ 15 ശതമാനം വരെ പോളിംഗ് നടന്നു.പൊതുവെ മന്ദഗതിയിലാണ് പോളിംഗ് നീങ്ങുന്നത്.
ആദ്യ മൂന്ന് മണിക്കൂറില്‍ അസമില്‍ 10 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ 15 ശതമാനം പോളിംഗുമാണ് നടന്നത്. അസമില്‍ ശക്തമായ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉള്‍ഫ തീവ്രവാദികളുടെ ഭീഷണിയുണ്ടായിട്ടും ബൂത്തുകളില്‍ വോട്ടര്‍മാര്‍ കുറവായിരുന്നില്ല.
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി കരുണാനിധിയും എഐഡിഎംകെ നേതാവ് ജയലളിതയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ചെന്നൈയില്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ പലര്‍ക്കും വോട്ട് ചെയ്യാനായില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്.
തമിഴ്നാട്ടില്‍ 234 സീറ്റിലും പശ്ചിമബംഗാളില്‍ 294 സീറ്റിലും അസമില്‍ 124 സീറ്റിലും പോണ്ടിച്ചേരിയില്‍ 30 സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications