കേരളത്തിനു പുറത്ത് 35-40 ശതമാനം പോളിംഗ്
ദില്ലി: കേരളത്തിനു പുറമെ വോട്ടെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ ഉച്ചവരെ 35 മുതല്‍ 40 ശതമാനം വരെ പോളിംഗ് നടന്നു.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്. പശ്ചിമബംഗാളില്‍ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമബംഗാളില്‍ പര്‍ഗാന ജില്ലയിലെ വിരുദ്ധശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ ബോംബ് പൊട്ടി ദൂരദര്‍ശന്‍ ക്യാമറാമാനും ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു.
ഉള്‍ഫ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയോടെ പോളിംഗ് നടക്കുന്ന അസമില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അസമില്‍ പ്രതീക്ഷയില്‍ കവിഞ്ഞ പോളിംഗാണുണ്ടായത്.












Click it and Unblock the Notifications