Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിംഗ് 55-70 ശതമാനം

ബാംഗ്ലൂര്‍: നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും മെയ് 10 വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 55 മുതല്‍ 70 ശതമാനം വരെ പോളിംഗ് നടന്നതായി ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്- 70 ശതമാനം. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും 50 ശതമാനത്തിലധികവും പോണ്ടിച്ചേരിയില്‍ 55 ശതമാനത്തിനു മുകളിലും അസമില്‍ 60 ശതമാനത്തോളവും പോളിംഗ് നടന്നതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.

അങ്ങിങ്ങായി നടന്ന അക്രമ സംഭവങ്ങളൊഴിച്ചാല്‍ നാലു സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു.

അസമില്‍ കാര്‍ബി അങ്ലോങ്, ഖൊക്രജാര്‍, ബൊംഗൈഗാവ് എന്നിവിടങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉള്‍ഫ പോലുള്ള തീവ്രവാദി സംഘടനകളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് അസമില്‍ നിന്നുള്ള പോളിംഗ് കണക്കുകള്‍ തെളിയിക്കുന്നത്.

പശ്ചിമബംഗാളില്‍ അക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാല്‍ഡ ജില്ലയിലെ റൗള്‍ട്ടയില്‍ അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് വെടി വയ്ക്കേണ്ടി വന്നു.

ചെറിയ അക്രമസംഭവങ്ങളൊഴിച്ചാല്‍ തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നുവെന്ന് അവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+