ഏകയായ് ആര്യ
തിരുവനന്തപുരം: ഇഎംഎസിന്റെ ഓര്‍മ്മകളില്‍ മുഴുകിനീങ്ങുന്നതുകൊണ്ടാകാം ആര്യ വിതുമ്പുന്നില്ല. പകരം ആ സ്മരണാബലത്തിന്റെ തണലില്‍ നിന്നുകൊണ്ട് ആര്യ അന്തര്‍ജ്ജനം ഇല്കട്രോണിക് യന്ത്രത്തില്‍ വോട്ട് ചെയ്തു.
ജീവിതത്തില്‍ ഇഎംഎസ് കൂടെയില്ലാത്ത ആദ്യവോട്ട്. തിരുവനന്തപുരം ഈസ്റിലാണ് ആര്യ വോട്ടു ചെയ്തത്. എന്‍സിപിയുടെ കരകുളം കൃഷ്ണപിള്ളയ്ക്കായിരുന്നു ആര്യയുടെ വോട്ട് . ക്ലോക്ക് ചിഹ്നത്തില്‍ . കഴിഞ്ഞ തവണ ഇഎംഎസും ആര്യയും ഒരുമിച്ചാണ് വോട്ട് ചെയ്യാന്‍ പോയത്. അന്ന് ബൂത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ ബഹളമായിരുന്നു.
അന്ന് ജീവിതത്തില്‍ തന്നെ ഇടയ്ക്കിടെ വാര്‍ത്താലേഖകരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും തിരക്ക് ആര്യയ്ക്കും അനുഭവിക്കേണ്ടിവന്നിരുന്നു. ഇഎംഎസിനൊപ്പം നിന്ന് അതനുഭവിക്കുക ഒരു രസമായിരുന്നു. ഇന്ന് തിരുവനന്തപുരം ഈസ്റില്‍ വോട്ടുരേഖപ്പെടുത്താന്‍ നീങ്ങിയ ആര്യയുടെ പടമെടുക്കാന്‍ ഏതാനും ഫോട്ടോഗ്രാഫര്‍മാര്‍ കാത്തുനിന്നിരുന്നു. അവര്‍ പ്രത്യേകിച്ച് ഭാവഭേദമൊന്നും പ്രകടിപ്പിക്കാതെ അവര്‍ക്ക് വേണ്ടി നിന്നുകൊടുത്തു.












Click it and Unblock the Notifications