ദൂരദര്‍ശന്‍ സര്‍വെയും എല്‍ഡിഎഫിനെതിര്
തിരുവനന്തപുരം: ദൂരദര്‍ശന്‍ നടത്തിയ എക്സിറ്റ് പോള്‍ സര്‍വെ പ്രകാരം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും.
യുഡിഎഫിന് 100 സീറ്റും എല്‍ഡിഎഫിന് 37 സീറ്റുകളും കിട്ടും. മൂന്ന് സീറ്റുകള്‍ ബിജെപി അടക്കമുള്ള മറ്റ് കക്ഷികള്‍ക്ക് കിട്ടും. 48 ശതമാനം വോട്ടുകളാണ് യുഡിഎഫിന് ലഭിക്കുമ്പോള്‍ 42 ശതമാനം എല്‍ഡിഎഫിന് കിട്ടും.
അഞ്ച് ശതമാനം വോട്ടര്‍മാര്‍ യുഡിഎഫിന് അനുകൂലമായി ചായുമെന്നാണ് എക്സിറ്റ് പോളില്‍ തെളിഞ്ഞിട്ടുള്ളത്. എല്‍ഡിഎഫിന് ദയനീയ തോല്‍വിയുണ്ടാകുമ്പോള്‍ സീറ്റുകള്‍ യുഡിഎഫ് തൂത്തുവാരുക തന്നെ ചെയ്യുമെന്നാണ് സര്‍വെ പറയുന്നത്.
ആന്റണി മുഖ്യമന്ത്രിയാകുന്നതിനെ 32ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ വി. എസ്. അച്യതാനന്ദന് 22 ശതമാനം പേരുടെ പിന്തുണ കിട്ടി. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയാവുന്നതിനെ 17ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ 13 ശതമാനം പേര്‍ അനുകൂലിച്ചു.
ബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍ ഇടതുമുന്നണി150 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും. തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിന് 138 സീറ്റുകളും മറ്റുള്ളവര്‍ക്ക് ആറ് സീറ്റുകളും ലഭിക്കും.
തമിഴ്നാട്ടില്‍ 125 സീറ്റുകള്‍ നേടി എഐഎഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തും. ഡിഎംകെ സഖ്യത്തിന് 105 സീറ്റുകള്‍ കിട്ടും. പോണ്ടിച്ചേരിയില്‍ ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലം പറയുന്നത്.
അസമില്‍ കോണ്‍ഗ്രസ് 60 സീറ്റുകള്‍ നേടുമ്പോള്‍ മറ്റ് കക്ഷികള്‍ 33 സീറ്റുകള്‍ നേടും. അസമില്‍ തൂക്കു മന്ത്രിസഭയായിരിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.












Click it and Unblock the Notifications