Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ചെലവ്: സര്‍ക്കാര്‍ കുഴങ്ങുന്നു

തിരുവനന്തപുരം: പന്ത്രണ്ടാമത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് താങ്ങാനാവാതെ കേരള സര്‍ക്കാര്‍ കുഴങ്ങുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകളെല്ലാം കഴിയുമ്പോഴേക്കും തിരഞ്ഞെടുപ്പ് ചെലവ് 16 കോടി കവിയുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന് ചെലവായത് 16 കോടി രൂപയാണ്. എന്നാല്‍ ഇത്തവണത്തെ ചെലവ് ഈ തുകയില്‍ നില്‍ക്കുമെന്ന് തോന്നുന്നില്ല. 23,000 കോടിയോളം രൂപ കടബാധ്യതയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഈ തുക താങ്ങാന്‍ കഴിയില്ല എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടി ലഭിക്കും.

തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് അധികസമയം ചെലവിട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം നല്‍കാന്‍പോലും സര്‍ക്കാരിനായിട്ടില്ല. അധിക ഡ്യൂട്ടി ചെയ്തവര്‍ക്ക് ദിവസവേതനമാണ് സാധാരണ നല്‍കാറുള്ളത്. തിരുവനന്തപുരം വെസ്റ് മണ്ഡലത്തിലെ പൂന്തുറ പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ മതില്‍ ഇടിഞ്ഞത് കെട്ടിമറയ്ക്കാന്‍ പോലും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് സര്‍ക്കാരിന്റെ ഇതിന്റെ ചുമതല ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ സാമ്പത്തിക പരാധീനത റവന്യൂ അധികൃതരെ കുഴക്കുകയാണ്. കേരളത്തിലാകമാനം ഇതാണ് സ്ഥിതി. ഇതിനു പുറമെയാണ് അധികമായി വരുത്തിയ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ചെലവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+