ഗുജറാത്തില്‍ അമൃതാനന്ദമയീ മഠം വീട് നിര്‍മിക്കും
കൊല്ലം: ഗുജറാത്തിലെ ഭൂകമ്പം മൂലം വീട് നഷ്ടപ്പെട്ടവര്‍ക്ക് മാതാ അമൃതാനന്ദമയി മഠം 4000 വീടുകള്‍ നിര്‍മിച്ചുനല്‍കും.
ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയ ഭുജ് ജില്ലയിലെ ആറ് ഗ്രാമങ്ങളിലായാണ് 4000 വീടുകള്‍ നിര്‍മിക്കുന്നതെന്ന് മാതാ അമൃതാനന്ദമായി പറഞ്ഞു. വീടുകള്‍ക്ക് പുറമെ ആരാധന നടത്തുന്നതിനായി ക്ഷേത്രങ്ങളും ഹിന്ദു, മുസ്ലിം പള്ളികളും നിര്‍മിക്കും. സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ഒരു വീടിന് 1,40,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. വാസ്തുശില്പി ബാലകൃഷ്ണജോഷിയാണ് വീടുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.












Click it and Unblock the Notifications