നെടുങ്ങാടി ബാങ്ക് ചെയര്‍മാനെ മാറ്റി
ദില്ലി: ബാങ്ക് നിക്ഷേപത്തില്‍ തിരിമറി നടത്തിയ നെടുങ്ങാടി ബാങ്ക് ചെയര്‍മാന്‍എ. ആര്‍ മൂര്‍ത്തിയെ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് തല്‍സ്ഥാനത്തു നിന്നും മാറ്റി.
മൂന്ന് ഓഹരിക്കമ്പനികള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ വേണ്ടി ബാങ്കിന്റെ നിക്ഷേപകണക്കുകളില്‍ മൂര്‍ത്തി തിരിമറി നടത്തിയെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂര്‍ത്തി രാജി വച്ചിരുന്നു.
മൂര്‍ത്തിയുടെ വിശദീകരണം തൃപ്തികരമാവാത്തതിനെ തുടര്‍ന്നാണ് മെയ് 10 വ്യാഴാഴ്ച മൂര്‍ത്തിയെ തല്‍സ്ഥാനത്തു നിന്നും മാറ്റാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. ഓഹരി ദല്ലാളന്മാരുടെ കൈയില്‍ നിന്നം 20 കോടി രൂപ ഇപ്പോഴും ബാങ്കിന് കിട്ടാനുണ്ട്.












Click it and Unblock the Notifications